ഓണക്കിറ്റിലേക്ക് കുടുംബശ്രീയുടെ 5,60,000 പാക്കറ്റ് ചിപ്‌സ് കൂടി

സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഓണക്കിറ്റിലേക്ക് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ 100 ഗ്രാം വീതമുള്ള 5,60,000 പാക്കറ്റ് ചിപ്‌സ് കൂടി നല്‍കുന്നു. കുടുംബശ്രീയുടെ 47 ഓളം യൂണിറ്റുകളിലാണ് ഇവ തയ്യാറാക്കുന്നത്. 100 ഗ്രാമിന്റെ ഒരു പാക്കറ്റിന് 27 രൂപയും ജി.എസ്.ടി കൂടിയുള്ളതാണ് വില.
കൊല്ലം, കൊട്ടാരക്കര, കരുനാഗപ്പള്ളി, പുനലൂര്‍ സപ്ലൈകോ ഡിപ്പോകളിലേക്കാണ് പാക്കറ്റുകള്‍ വിതരണം ചെയ്യുക. കഴിഞ്ഞ രണ്ടു വര്‍ഷവും ഓണക്കിറ്റില്‍ ചിപ്‌സ് ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് വലിയ തോതിലുള്ള ഓര്‍ഡര്‍ ലഭിച്ചതെന്ന് ജില്ലാ കോര്‍ഡിനേറ്റര്‍ എ.ജയഗീത പറഞ്ഞു. കിറ്റിലേക്കുള്ള പാക്കറ്റുകള്‍ തയ്യാറാക്കുന്നത് പരമ്പരാഗത രീതിയിലാണെന്ന് നിര്‍മ്മാണ പുരോഗതി പരിശോധിച്ചുകൊണ്ട് ജയഗീത വ്യക്തമാക്കി.