ആദിവാസി പെരുമ വിളിച്ചോതി കുടുംബശ്രീ ട്രൈബല്‍ ഫെസ്റ്റ്

post

ആദിവാസി വിഭാഗങ്ങളുടെ കലാ സാംസ്‌കാരിക പൈതൃകം സാക്ഷ്യപ്പെടുത്തി വെസ്റ്റ് എളേരി പഞ്ചായത്തിലെ ഭീമനടിയില്‍ ട്രൈബൽ ഫെസ്റ്റ് സംഘടിപ്പിച്ചു. ആദിവാസി ദിനാചരണത്തിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷനാണ് ട്രൈബല്‍ ഫെസ്റ്റ് നടത്തിയത്. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ‍

ആദിവാസി തനത് കലാപരിപാടികള്‍, കോല്‍ക്കളി, മംഗലം കളി, ആദിവാസി വായ്ത്താരി പാട്ടുകള്‍ തുടങ്ങിയ പരിപാടികള്‍ അരങ്ങേറി. പരമ്പരാഗത ആദിവാസി ഉത്പന്ന പ്രദര്‍ശനവും കുടുംബശ്രീ സംരംഭങ്ങളുടെ വിപണന മേളയും നടത്തി.