'അരുമയായ് ആട്ടിന്‍കുഞ്ഞ്': പെരിഞ്ഞനം ഗവ. യുപി സ്‌കൂള്‍ പദ്ധതി മൂന്നാം വര്‍ഷത്തിലേക്ക്

post

തൃശ്ശൂര്‍: പെരിഞ്ഞനം ഗവ. യുപി സ്‌കൂളില്‍ നടപ്പാക്കുന്ന 'അരുമയായ് ആട്ടിന്‍ കുഞ്ഞ്' പദ്ധതി മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കി. പദ്ധതിയുടെ ഭാഗമായി ആടുകളെ വിതരണം ചെയ്തു. സ്‌കൂള്‍ അസംബ്ലിയില്‍ നടന്ന ചടങ്ങില്‍ ഇ. ടി. ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ ആടുകളെ കൈമാറി. മൂന്ന് വര്‍ഷം മുമ്പ് സ്‌കൂളിലെ അഞ്ച് കുട്ടികള്‍ക്ക് ഓരോ ആട്ടിന്‍ കുഞ്ഞിനെ നല്‍കിയാണ് പദ്ധതിയ്ക്ക് തുടക്കമിട്ടത്. 2019ല്‍ അവയുടെ കുഞ്ഞുങ്ങളെ മെഹ്നാസ്, അരുണ്‍ ക്രിസ്റ്റോ, ജന്നത്ത്, ശ്രയേഷ് എന്നീ കുട്ടികള്‍ക്ക് നല്‍കി. അവരുടെ കുഞ്ഞുങ്ങളെയാണ് ഇത്തവണ ഷഹനാസ്, ആഗ്‌നേയ, തനയ് കൃഷ്ണ, ദേവനന്ദ എന്നീ കുട്ടികള്‍ക്ക് സമ്മാനിച്ചത്. 

പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സച്ചിത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം സായിദ മുത്തുക്കോയ തങ്ങള്‍, ഹെഡ്മിസ്ട്രസ് ഇ. ആര്‍. ഷീല, അധ്യാപകര്‍, പി.ടി.എ. കമ്മറ്റി അംങ്ങള്‍, രക്ഷകര്‍ത്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.