മഡ് ഫുട്ബോള്‍: രൂപാസ് നെടുങ്കയം ജേതാക്കൾ

postആസാദീ കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി ലഹരി വരുദ്ധ സന്ദേശമുയര്‍ത്തി ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ മലപ്പുറം ആദിവാസി ഗോത്ര വിഭാഗങ്ങൾക്കായി നടത്തിയ മഡ് ഫുട്ബോള്‍ ടൂര്‍ണമെൻ്റിൽ രൂപാസ് നെടുങ്കയം ജേതാക്കളായി. വിവിധ കോളനികളെ പ്രതിനിധീകരിച്ചു എട്ട് ടീമുകളാണ് മത്സരത്തിലുണ്ടായിരുന്നത്. ചാലിയാർ പഞ്ചായത്തിലെ മണ്ണുപ്പാടത് പ്രത്യേകം സജ്ജമാക്കിയ വയലിൽ ആണ് മത്സരം സംഘടിപ്പിച്ചത്.
മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർക്ക് ഫുട്ബാളിൽ തുടർ പരിശീലനം നൽകാനും സംവിധാനം ഒരുക്കിയിട്ടുണ്ട്. കളി നടന്ന വയലിൽ നാളെ നെൽ വിത്ത് വിതക്കും. വിജയികൾക്ക് നബാർഡ് ജില്ലാ മാനേജർ എ. മുഹമ്മദ്‌ റിയാസ് ട്രോഫിയും ക്യാഷ് അവാർഡും വിതരണം ചെയ്തു. ജെ എസ് എസ് ഡയറക്ടർ വി. ഉമ്മർകോയ അധ്യക്ഷത വഹിച്ചു.