എസ്.എസ്.എല്‍.സി. പരീക്ഷ പിരിമുറക്കം കുറയ്ക്കാന്‍ എഡ്യൂ കെയര്‍ പരിരക്ഷ പദ്ധതി

കോഴിക്കോട്: എസ്.എസ്.എല്‍.സി. പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ പിരിമുറുക്കം കുറയ്ക്കാനും മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കാനും ജില്ലാ പഞ്ചായത്തിന്റെ എഡ്യൂ കെയര്‍ പരിരക്ഷ പദ്ധതി. കൗണ്‍സിലര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തിയാണ് ഹെല്‍പ്പ് ഡെസ്‌ക്ക് സംവിധാനം ഒരുക്കിയിട്ടുള്ളത്. രാവിലെയും വൈകുന്നേരവും ആറ് മുതല്‍ എട്ട്് വരെയുള്ള സമയങ്ങളില്‍ അതത് വിദ്യാഭ്യാസ ജില്ലകളിലെ ഹെല്‍പ്പ് ലൈന്‍ നമ്പറുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിളിക്കാം. ജില്ലാ പഞ്ചായത്ത് കൗമാര വിദ്യാഭ്യാസ പരിപാടിയുടെയുടെ ഭാഗമായി വിദഗ്ധരായ കൗണ്‍സിലര്‍മാരാണ് കുട്ടികളോട് സംസാരിക്കുക.
വിളിക്കേണ്ട നമ്പറുകള്‍ -
താമരശ്ശേരി വിദ്യാഭ്യാസ ജില്ല - 9846 595 529, 9645 150 796, 9846 683 799, 9947 400 606, 8156 814 467, 9645 107 068;
വടകര വിദ്യാഭ്യാസ ജില്ല - 9526 880 701, 9497 285 959, 8086 692 415, 9947 237 829, 9539 382 720, 9544 562 353;
കോഴിക്കോട് വിദ്യാഭ്യാസ ജില്ല - 9497 829 756, 9946 323 651, 9745 912 818, 9744 541 435, 9995 623 513.