ഓമശ്ശേരി- കോടഞ്ചേരി- പുല്ലൂരാംപാറ റോഡ് നവീകരണത്തിന് 15 കോടി രൂപ അനുവദിച്ചു

post


ഓമശ്ശേരി- പെരിവല്ലി- ശാന്തിനഗർ- കോടഞ്ചേരി- പുലിക്കയം- വലിയകൊല്ലി- പുല്ലൂരാംപാറ റോഡ് നവീകരണത്തിനായി 15 കോടി രൂപ അനുവദിച്ചതായി ലിന്റോ ജോസഫ് എം.എൽ.എ അറിയിച്ചു. സി.ആർ.ഐ.എഫ് പദ്ധതിയുടെ ഭാഗമായാണ് തുക അനുവദിച്ചത്. തിരുവമ്പാടി മണ്ഡലത്തിൽ ഉൾപ്പെടുന്ന 12 കി.മീറ്റർ റോഡിന്റെ പ്രവൃത്തിയാണ് നടക്കുന്നത്. ഇതോടെ മലയോര മേഖലയിലെ ഒരു പാത കൂടി നവീകരിക്കപ്പെടും. കോടഞ്ചേരി പ്രദേശവാസികളുടെ പ്രധാന ആവശ്യങ്ങളിൽ ഒന്നാണ് ഓമശ്ശേരി- കോടഞ്ചേരി റോഡ്.