കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രൊജക്ട്: പരിശീലനവും വിവരശേഖരണവും സംഘടിപ്പിച്ചു

post

കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രൊജക്ട് പദ്ധതിയുടെ ഭാഗമായി പൊന്നാനി നഗരസഭയില്‍ പരിശീലനവും വിവര ശേഖരണവും സംഘടിപ്പിച്ചു. ലോക ബാങ്കിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കിലയുടെ നേതൃത്വത്തിലാണ് പരിശീലനവും മൊബൈല്‍ ആപ്പ് വഴിയുള്ള ചോദ്യാവലിയിലൂടെ വിവരശേഖരണവും നടത്തിയത്. കേരളത്തില്‍ 23 നഗരസഭകളിലും മൂന്ന് കോര്‍പ്പറേഷനുകളിലുമാണ് പദ്ധതി നടപ്പിലാക്കുന്നത്. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വ്യാപാരികള്‍, ശുചീകരണ പ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നുമാണ് വിവര ശേഖരണം.

പൊന്നാനി നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പരിശീലന പരിപാടിയില്‍ നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം, വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു സിദ്ധാര്‍ത്ഥന്‍, സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ ഷീനാ സുദേശന്‍, എം. ആബിദ, ഷീന സുദേശന്‍, എം.ആബിദ, നഗരസഭാ സെക്രട്ടറി കെ.എസ് അരുണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കില ഫാകല്‍റ്റികളായ സി.പി മുഹമ്മദ് കുഞ്ഞി, അഡ്വ.ബിന്‍സി ഭാസ്‌കര്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.