ഡിജിറ്റല്‍ മാധ്യമത്തില്‍ മലയാളം ശക്തിപ്പെടുത്തുന്നതില്‍ സ്‌കൂള്‍വിക്കിക്ക് വലിയ പങ്ക്

post

15,000 സ്‌കൂളുകളെ കോര്‍ത്തിണക്കി സ്‌കൂളുകളുടെ ചരിത്രവും വര്‍ത്തമാനവും തയ്യാറാക്കുക എന്നതിലുപരി ഡിജിറ്റല്‍ മാധ്യമത്തില്‍ മലയാളഭാഷ വളര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന സംരംഭമാണ് കൈറ്റിന്റെ സ്‌കൂള്‍വിക്കിയെന്ന് സ്പീക്കര്‍ എം.ബി രാജേഷ്. സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി 47 ലക്ഷം കുട്ടികള്‍ മലയാളം കംപ്യൂട്ടിങ് പരിചയപ്പെടുന്നത് വലിയ കാര്യമാണ്. കേവല കുശലാന്വേഷണങ്ങള്‍ക്കുമപ്പുറം മൂല്യവത്തായ ജനാധിപത്യവല്‍ക്കരണം ശക്തിപ്പെടുത്തുന്ന വിധത്തില്‍ വളച്ചൊടിക്കാത്ത ചരിത്രം വെളിച്ചത്തു കൊണ്ടുവരാനുള്ള സാധ്യതകള്‍ സ്‌കൂള്‍വിക്കിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം നിയമസഭാഹാളില്‍ സ്‌കൂള്‍വിക്കി അവാര്‍ഡ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കര്‍.


കേരളത്തിന്റെ ചരിത്രം വരുംതലമുറയ്ക്ക് കൈമാറാനുള്ള വലിയൊരു ഉപാധികൂടിയായ സ്‌കൂള്‍വിക്കിയില്‍ കൃത്യമായി വിവരങ്ങള്‍ നല്‍കാനും പുതുക്കാനും സ്‌കൂളുകള്‍ ശ്രദ്ധിക്കണമെന്ന് ചടങ്ങില്‍ ആധ്യക്ഷം വഹിച്ച പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. ഇന്ത്യയില്‍ സ്‌കൂള്‍തലത്തില്‍ ഏറ്റവും വലിയ ഡിജിറ്റല്‍ വിവരശേഖരണം നടത്തുന്ന ഇടമാണ് സ്‌കൂള്‍ വിക്കിയെന്നും മന്ത്രി പറഞ്ഞു. സഹിതം മെന്ററിംഗ് പോര്‍ട്ടലും സമഗ്ര റിസോഴ്‌സ് പോര്‍ട്ടലിലും ഈ മാസം മുതല്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കുമെന്നും സ്‌കൂളുകള്‍ക്ക് ഐടി പിന്തുണ നല്‍കാന്‍ കൂടുതല്‍ മാസ്്റ്റര്‍ ട്രെയിനര്‍മാരെ കൈറ്റിന്റെ ഭാഗമാക്കി മാറ്റുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഗതാഗത മന്ത്രി ആന്റണി രാജു മുഖ്യാതിഥി ആയിരുന്നു. കൈറ്റ് സി.ഇ.ഒ കെ.അന്‍വര്‍ സാദത്ത്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ബാബു കെ ഐഎഎസ്, എസ്.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ.ജയപ്രകാശ് ആര്‍.കെ എന്നിവരും ചടങ്ങില്‍ സംസാരിച്ചു.


സ്‌കൂള്‍ വിക്കി 2022 അവാര്‍ഡുകള്‍ നിയമസഭ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടന്ന ചടങ്ങില്‍ സ്പീക്കര്‍ എം.ബി രാജേഷ് വിതരണം ചെയ്തു.സംസ്ഥാന സ്‌കൂള്‍വിക്കിയില്‍ ഏറ്റവും മികച്ച രീതിയില്‍ വിവരങ്ങള്‍ നല്‍കുന്ന സ്‌കൂളിന് കൈറ്റ് നല്‍കുന്ന രണ്ടാമത് കെ.ശബരീഷ് സ്മാരക പുരസ്‌കാരം കോഴിക്കോട് ജില്ലയിലെ എ.എം.യു.പി.എസ് മാക്കൂട്ടം സ്വന്തമാക്കി.ഒന്നരലക്ഷം രൂപയാണ് ഒന്നാം സമ്മാനം.രണ്ടാം സമ്മാനം നേടിയ മലപ്പുറം ജില്ലയിലെ ഒളകര ജി.എല്‍.പി.എസിന് ഒരു ലക്ഷം രൂപയും മൂന്നാം സമ്മാനം നേടിയ തിരുവനന്തപുരം ജില്ലയിലെ കരിപ്പൂര്‍ ജി.എച്ച്.എസിന് എഴുപത്തി അയ്യായിരം രൂപയും ലഭിച്ചു.


ജില്ലാതലത്തില്‍ മത്സരിച്ച് 1739 സ്‌കൂളുകളില്‍ നിന്ന് തെരഞ്ഞെടുത്ത 86 സ്‌കൂളുകളാണ് സംസ്ഥാനതലത്തില്‍ മത്സരിച്ചത്. ജില്ലാതല പുരസ്‌കാര ജേതാക്കള്‍


കാസര്‍ഗോഡ്

ജി.എച്ച്.എസ്.എസ് തച്ചങ്ങാട് (ഒന്നാം സ്ഥാനം), ജി.യു.പി.എസ് ചെമ്മനാട് വെസ്റ്റ് (രണ്ടാം സ്ഥാനം), ഡോ.അംബേദ്ക്കര്‍ ജി.എച്ച്.എസ്.എസ് കോടോത്ത് (മൂന്നാം സ്ഥാനം)

കണ്ണൂര്‍

കമ്പില്‍ മോപ്പിള ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ (ഒന്നാം സ്ഥാനം), ഗവ.യു.പി.എസ് മുഴക്കുന്ന് (രണ്ടാം സ്ഥാനം), എന്‍.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂര്‍ (മൂന്നാം സ്ഥാനം)

വയനാട്

അസംപ്ഷന്‍ എച്ച്.എസ് ബത്തേരി (ഒന്നാം സ്ഥാനം), ഗവ. എച്ച്.എസ്.എസ് വാകേരി (രണ്ടാം സ്ഥാനം), സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ എല്‍.പി.എസ് പടിഞ്ഞാറത്തറ (മൂന്നാം സ്ഥാനം)

കോഴിക്കോട്

ഫാത്തിമാബി മെമ്മോറിയല്‍ എച്ച്.എസ്.എസ് കൂമ്പാറ (ഒന്നാം സ്ഥാനം), നൊച്ചാട് എച്ച്.എസ്.എസ് കോഴിക്കോട് (രണ്ടാം സ്ഥാനം), കെ.കെ.എം.ജി.വി.എച്ച്.എസ്.എസ് ഓര്‍ക്കാട്ടേരി (മൂന്നാം സ്ഥാനം).

മലപ്പുറം

സി.ബി.എച്ച്.എസ്.എസ് വള്ളിക്കുന്ന് (ഒന്നാം സ്ഥാനം), ഗവ.എച്ച്.എസ്.എസ് ഇരുമ്പുഴി (രണ്ടാം സ്ഥാനം), എസ്.ഒ.എച്ച്.എസ് അരീക്കോട് (മൂന്നാം സ്ഥാനം).

പാലക്കാട്

ഗവ.വി.എല്‍.പി.എസ് ചിറ്റൂര്‍ (ഒന്നാം സ്ഥാനം), ഗവ.വി.എച്ച്.എസ്.എസ് വട്ടേനാട് (രണ്ടാം സ്ഥാനം), ആര്‍.കെ.എം.എല്‍.പി.എസ് കല്യാണപേട്ട (മൂന്നാം സ്ഥാനം),

തൃശൂര്‍

മാതാ എച്ച്.എസ് മണ്ണംപേട്ട (ഒന്നാം സ്ഥാനം ), കെ.കെ.ടി.എം.ജി.ജി.എച്ച്.എസ്.എസ് കൊടുങ്ങല്ലൂര്‍ (രണ്ടാം സ്ഥാനം), എസ്.എസ്.ജി.എച്ച്.എസ്.എസ് പുറനാട്ടുകര (മൂന്നാം സ്ഥാനം)

എറണാകുളം

എസ്.ഡി.പി.വൈ ബോയ്‌സ് എച്ച്.എസ്.എസ് പള്ളുരുത്തി (ഒന്നാം സ്ഥാനം), അല്‍ ഫറൂഖിയ്യ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ചേരാനല്ലൂര്‍ (രണ്ടാം സ്ഥാനം), ഔവര്‍ ലേഡീസ് സി.ജി.എച്ച്.എസ്.എസ് പള്ളുരുത്തി (മൂന്നാം സ്ഥാനം)

ഇടുക്കി

ഗവ.എല്‍.പി.എസ് കരിങ്കുന്നം (ഒന്നാം സ്ഥാനം), ഗവ.എച്ച്.എസ്.എസ് കുടയത്തൂര്‍ (രണ്ടാം സ്ഥാനം), എം.എ.ഐ.എച്ച്.എസ് മുരിക്കടി (മൂന്നാം സ്ഥാനം)

കോട്ടയം

സെന്റ് എഫ്രേം എച്ച്.എസ്.എസ് മാന്നാനം (ഒന്നാം സ്ഥാനം), ബി.ഐ.ജി.എച്ച്.എസ് പള്ളം (രണ്ടാം സ്ഥാനം), എന്‍.എസ്.എസ് എച്ച്.എസ്.എസ് കിടങ്ങൂര്‍ (മൂന്നാം സ്ഥാനം)

ആലപ്പുഴ

ഗവ.ഡി.വി.എച്ച്.എസ്.എസ് ചാരമംഗലം (ഒന്നാം സ്ഥാനം), എം.ഐ.എച്ച്.എസ് പൂങ്കാവ് (രണ്ടാം സ്ഥാനം), ജി.യു.പി.എസ് വേളംകുളങ്ങര (മൂന്നാം സ്ഥാനം)

പത്തനംതിട്ട

എ.എം.എം.എച്ച്.എസ്.എസ് ഇടയാറുള (ഒന്നാം സ്ഥാനം), നേതാജി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രമാടം (രണ്ടാം സ്ഥാനം), ഗവ.യു.പി.എസ് ചുമത്ര (മൂന്നാം സ്ഥാനം)

കൊല്ലം

ഗവ.എച്ച്.എസ്.എസ് അഞ്ചല്‍ വെസ്റ്റ് (ഒന്നാം സ്ഥാനം), ഗവ. എച്ച്.എസ്.എസ് സദാനന്ദപുരം (രണ്ടാം സ്ഥാനം), വിമലഹൃദയ ഗേള്‍സ് എച്ച്.എസ്.എസ് കൊല്ലം (മൂന്നാം സ്ഥാനം)

തിരുവനന്തപുരം

ഗവ. മോഡല്‍ എച്ച്.എസ്.എസ്. വെങ്ങാനൂര്‍ (ഒന്നാം സ്ഥാനം), ഗവ.എച്ച്.എസ്. അവനവന്‍ചേരി (രണ്ടാം സ്ഥാനം), ഗവ.വി.എച്ച്.എസ്.എസ് വീരണകാവ് (മൂന്നാം സ്ഥാനം)