ജനകീയാസൂത്രണ രജത ജൂബിലി: മച്ചൂര്‍ മലയില്‍ ഷട്ടില്‍ കോര്‍ട്ട് ഉദ്ഘാടനം ചെയ്തു

post

ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി സ്മരണക്കായായി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തില്ലങ്കേരി ഗ്രാമപഞ്ചായത്ത് മച്ചൂര്‍ മലയില്‍ നിര്‍മ്മിച്ച ഷട്ടില്‍ കോര്‍ട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി അധ്യക്ഷയായി. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം പി സനീഷ്, തില്ലങ്കേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അണിയേരി ചന്ദ്രന്‍, സ്ഥിരം സമിതി അധ്യക്ഷന്‍ പി കെ രതീഷ്, അംഗങ്ങളായ കെ കുമാരന്‍, എന്‍ മനോജ്, എം കെ ആനന്ദവല്ലി, രമണി മിന്നി, സി നസീമ, പഞ്ചായത്ത് സെക്രട്ടറി അശോകന്‍ മലപ്പിലായി, ജോയിന്റ് ബി ഡി ഒ കെ ദിവാകരന്‍, എന്‍ആര്‍ഇജിഎ അസിസ്റ്റന്റ് എഞ്ചിനീയര്‍ ഷിഹാസ് മുസ്തഫ, മുന്‍പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ എ ഷാജി, പി പി സുഭാഷ്, മുന്‍ അംഗം സി രാജന്‍, കെ കെ പ്രീത എന്നിവര്‍ സംസാരിച്ചു.