പുതുലഹരിക്ക്‌ ഒരു വോട്ട്‌; രജിസ്ട്രേഷൻ തുടരുന്നു

post

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിന്റെയും നശാ മുക്ത്‌ ഭാരത്‌ അഭിയാന്റെയും ക്യാമ്പസ്‌ ഓഫ്‌ കോഴിക്കോടിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ വാരാചാരണത്തോടനുബന്ധിച്ച് ജില്ലയിലെ കോളജുകളിൽ ജൂൺ 24 ന് 'ലഹരിക്കെതിരെ ഒരു വോട്ടെടുപ്പ്' സംഘടിപ്പിക്കുന്നു. പദാർത്ഥങ്ങൾ കൂടാതെ ജീവിതം തന്നെ ലഹരിയാക്കൂ എന്ന ആശയത്തിൽ ആരോഗ്യകരമായ ശീലങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്‌ ലക്ഷ്യം. ബാലറ്റ് ഉപയോഗിച്ചുള്ള വോട്ടെടുപ്പിനായി ക്യാമ്പസുകളിൽ പോളിംഗ് ബൂത്തുകൾ സജ്ജമാക്കും. പരിപാടിയുടെ ഭാഗമാകാൻ https://forms.gle/pzFkAmA6qmwiRtKX8 എന്ന ലിങ്ക് പൂരിപ്പിച്ച് നൽകണം. വിശദ വിവരങ്ങൾക്ക്: 9847764000.


ജില്ലയിലെ വർധിക്കുന്ന ലഹരി ഉപയോഗം കണക്കിലെടുത്ത്‌ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന ഒരുവർഷം നീണ്ടുനിൽക്കുന്ന ലഹരി അവബോധ പരിപാടിയായ ‘പുതുലഹരിയിലേക്ക്‌’ പദ്ധതിയുടെ ഭാഗമായാണ്‌ പരിപാടി സംഘടിപ്പിക്കുന്നത്‌. ഹാനികരമായ പദാർത്ഥങ്ങൾ ഒഴിവാക്കി ജീവിതം തന്നെ ലഹരിയാക്കൂ എന്ന ആശയത്തിലൂന്നി ആരോഗ്യകരമായ ശീലങ്ങളെ പ്രോത്സാഹിപ്പിക്കുക, ജനാധിപത്യ സംവിധാനത്തെയും തിരഞ്ഞെടുപ്പ് പ്രക്രിയയെയും വിദ്യാർത്ഥികളെ പരിചയപ്പെടുത്തുക എന്നിവയാണ് ഈ പരിപാടിയുടെ ലക്ഷ്യം.


ലഹരി പദാർത്ഥങ്ങൾ വെടിഞ്ഞു ജീവിതത്തിന്റെ പലതായ മേഖലകളെ തന്നെ ലഹരിയാക്കുക എന്ന ആശയം മുൻനിർത്തി ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ വകുപ്പുകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ഏകോപനത്തോടെ നടപ്പിലാക്കുന്ന ഒരു വർഷം നീണ്ട ബൃഹദ്‌ പദ്ധതിയാണ്‌ ‘പുതുലഹരിയിലേക്ക്’. ലോക ലഹരി വിരുദ്ധ ദിന(ജൂൺ 26)ത്തോടനുബന്ധിച്ച്‌ ജില്ലാ ഭരണകൂടത്തിന്റെയും നശാ മുക്ത്‌ ഭാരതിന്റെയും സംയുക്താഭിമുഖ്യത്തിൽ രണ്ടാഴ്ച നീളുന്ന വിപുലമായ പരിപാടികൾക്കാണ്‌ രൂപം നൽകുന്നത്‌.