പെരുമ്പടപ്പ് ബ്ലോക്ക് ഓപ്പണ്‍ ജിം യഥാർഥ്യമായി

പൊന്നാനി താലൂക്കിലെ ആദ്യ ഓപ്പൺ ജിം നന്ദകുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് 2021 - 22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി വന്നേരി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലാണ് നിലവിൽ ഓപ്പൺ ജിം ഒരുക്കിയിട്ടുള്ളത്.
വ്യത്യസ്ത പ്രായക്കാര്‍ക്ക് ഉപയോഗിക്കാന്‍ തരത്തിലുള്ള വിവിധ തരത്തിലുള്ള 14 വ്യായാമ ഉപകരണങ്ങളാണ് സ്‌കൂള്‍ ഗ്രൗണ്ടില്‍ സ്ഥാപിച്ചിട്ടുള്ള ജിമ്മില്‍ ഒരുക്കിയിട്ടുള്ളത്.ഷോള്‍ഡര്‍ പ്രസ്, എയര്‍ വാക്കര്‍, ലെഗ് പ്രസ്, ട്വിസ്‌റര്‍, സൈക്കിള്‍, ഹോറിസോണ്ടല്‍ ബാര്‍ ഉള്‍പ്പടെ 4,55,000 രൂപയുടെ ഉപകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വന്നേരി ഹയർ സെക്കൻഡറി സ്കൂൾ മാനേജർ രമണി അശോകനാണ് പദ്ധതിക്കായി സ്കൂൾ ഗ്രൗണ്ടിനോട് ചേർന്ന് സ്ഥലം വിട്ടു നൽകിയത്. കായിക രംഗത്തെ മികച്ച ഇടപെടലിനായി ബ്ലോക്ക് പരിധിയിൽ രണ്ടിടത്തായാണ് പദ്ധതി നടപ്പാക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ.സിന്ധു ചടങ്ങിൽ അധ്യക്ഷയായി.