ചെറുപഴശ്ശി അങ്കണവാടിക്ക് ഇനി സ്വന്തം കെട്ടിടം

post


മയ്യിൽ ഗ്രാമപഞ്ചായത്ത് കടൂർ ചെറുപഴശ്ശി അങ്കണവാടി കെട്ടിടം തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ കെ റിഷ്‌ന അധ്യക്ഷത വഹിച്ചു.

പരേതനായ കുണ്ടത്തിൽ അബൂബക്കറിന്റെ കുടുംബം

 സൗജന്യമായി നൽകിയ അഞ്ച് സെന്റ് സ്ഥലത്താണ് അങ്കണവാടി നിർമിച്ചിരിക്കുന്നത്. 20 ലക്ഷം രൂപയാണ് നിർമാണ ചെലവ്. മൂന്ന് മുറികളും, ഒരു അടുക്കളയും, സ്റ്റോർ റൂമും രണ്ട് ശുചി മുറിയുമാണ് ഒരുക്കിയിട്ടുള്ളത്. 14 പെൺകുട്ടികളും ആറ് ആൺകുട്ടികളും ഉൾപ്പടെ 20 കുട്ടികളാണ് ഇവിടെയുള്ളത് .