ഓണത്തിന് ഒരു കൊട്ട പൂവ്': ചെണ്ടുമല്ലി തൈ നട്ട് ജില്ലാതല നടീല്‍ ഉദ്ഘാടനം

post

ഓണക്കാല വിപണി ലക്ഷ്യമാക്കി ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ നടപ്പാക്കുന്ന 'ഓണത്തിന് ഒരു കൊട്ട പൂവ്' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മൂന്നുപെരിയയിലെ മാവിലായി സര്‍വീസ് സഹകരണ ബാങ്കിന്റെ സ്ഥലത്ത് നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ചെണ്ടുമല്ലി തൈ നട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. പതിനാലാം പഞ്ചവല്‍സര പദ്ധതിയില്‍ ജില്ലാ പഞ്ചായത്തിന്റെ 2022-2023 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ തെരെഞ്ഞെടുത്ത 545 കര്‍ഷക ഗ്രൂപ്പുകള്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.

മൂന്നുപെരിയയില്‍ 10 കര്‍ഷക ഗ്രൂപ്പുകളുടെ സഹകരണത്തോടെ 6000 തൈകള്‍ നട്ടുപിടിപ്പിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ യു പി ശോഭ, വി കെ സുരേഷ് ബാബു, പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ വി ഷീബ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ചന്ദ്രന്‍ കല്ലാട്ട്, കെ വി ബിജു, എന്‍ പി ശ്രീധരന്‍, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡണ്ട് കെ പി ബാലഗോപാലന്‍, പഞ്ചായത്ത് അംഗം കെ വി സവിത, മാവിലായി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ കരുണാകരന്‍, സെക്രട്ടറി കിന്‍സ് വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് പി എന്‍ സതീഷ ബാബു എന്നിവര്‍ സംസാരിച്ചു.