മുൻഗണനാ കാർഡുകൾ കൂടുതൽ അർഹരിലേക്ക്

post


സംസ്ഥാനത്ത് പുതുതായി ഒരു ലക്ഷം പേർക്ക് കൂടി മുൻഗണന റേഷൻ കാർഡുകൾ.

ഈ സർക്കാർ ചുമതലയേറ്റശേഷം സർക്കാരിലേക്ക് സ്വമേധയാ സറണ്ടർ ചെയ്ത കാർഡുകളിൽ 1,53,242 മുൻഗണന കാർഡുകൾ അർഹരായവരെ കണ്ടെത്തി വിതരണം ചെയ്തിരുന്നു. ഇതിനു പുറമേയാണ് സർക്കാർ ഒരു വർഷം പൂർത്തിയാക്കുന്നതിനോടനുബന്ധിച്ച് സംസ്ഥാനത്തെ 14 ജില്ലകളിലുമായി 1,00,757 മുൻഗണന റേഷൻ കാർഡുകൾകൂടി തരം മാറ്റി വിതരണം ചെയ്യുന്നത്. ഇതോടെ ഈ സർക്കാർ അധികാരമേറ്റെടുത്ത ശേഷം തരം മാറ്റി വിതരണം ചെയ്ത മുൻഗണന റേഷൻകാർഡുകളുടെ എണ്ണം 2,53,999 ആകും.

ഏറ്റവും അർഹരായവരെ ഉൾക്കൊള്ളിച്ചാണു സംസ്ഥാന സർക്കാർ ഒരു ലക്ഷം കുടുംബങ്ങൾക്ക് തരം മാറ്റിയ മുൻഗണന കാർഡുകൾ നൽകുന്നത്. ഇതിനു പുറമെ 2,14,224 കുടുംബങ്ങൾക്ക് പുതിയ റേഷൻകാർഡ് വിതരണം ചെയ്തിട്ടുമുണ്ട്.


#rationcard #prioritycard #kerala #civilsupplies