പരിരക്ഷാ ഹോംകെയർ രണ്ടാം യൂണിറ്റിന് തുടക്കമായി

post


നിരാലംബരായ കിടപ്പു രോഗികളെ വീട്ടിലെത്തി ശുശ്രൂഷിക്കുന്നതിനായി പൊന്നാനി നഗരസഭയുടെ കീഴിൽ രണ്ടാമത് പരിരക്ഷ ഹോം കെയർ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു.യൂണിറ്റിന്റെ ഉദ്ഘാടനവും വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മവും നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവഹിച്ചു.


പൊന്നാനി നഗരസഭയുടെ 2022 - 23 വാർഷിക ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിക്കാണ് തുടക്കമായത്. ഈഴുവത്തിരുത്തി പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് പരിരക്ഷാ ഹോംകെയർ രണ്ടാം യൂണിറ്റ് പ്രവർത്തിക്കുക. നിലവിൽ പുതിയ യൂണിറ്റിന് കീഴിൽ 246 ഗുണഭോക്താക്കളാണ് നിലവിലുള്ളത്.നഗരസഭയുടെ കീഴിൽ 2012 ലാണ് പരിരക്ഷാ ഹോം കെയറിന് തുടക്കം കുറിച്ചത്. 51 വാർഡുകളിലായി 512 ഗുണഭോക്താക്കളാണ് പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്തിരുന്നത്.


നഗരസഭയുടെ 2022 - 23 വാർഷിക ബജറ്റിൽ പരിരക്ഷയുടെ രണ്ടാമത് യൂണിറ്റ് ആരംഭിക്കുന്നതിനും ഇതിനായി വാഹനം, ഡോക്ടർ, നഴ്സ് മറ്റു സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്നും പ്രഖ്യാപനം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ യൂണിറ്റ് ആരംഭിച്ചത്.