കാലാനുസൃതമായ മികവുറ്റ വിദ്യാലയങ്ങള്‍ സര്‍ക്കാര്‍ ലക്ഷ്യം

രാജ്യത്തെ ഏറ്റവും കൂടുതല്‍ സ്‌കൂളുകള്‍ ഉള്ള സംസ്ഥാനം എന്ന നിലയില്‍ വിദ്യാഭ്യാസ മേഖലയില്‍ മുന്‍തൂക്കം നല്‍കുന്നതിന് കാലാനുസൃതമായ മികവുറ്റ വിദ്യാലയങ്ങള്‍ നിര്‍മ്മിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍. കുളക്കട ഗ്രാമ പഞ്ചായത്തിലെ സര്‍ക്കാര്‍ വെല്‍ഫെയര്‍ എല്‍. പി. സ്‌കൂളിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാലയങ്ങളുടെ പുരോഗതി നാടിന്റെ പുരോഗതിയാണ്. നൂതന ആശയങ്ങളിലൂടെ വിദ്യാലയങ്ങളെ മികവിന്റെ ഇടങ്ങളാക്കി മാറ്റുമെന്നും ഇതിനായി മികച്ച പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്നും മന്ത്രി പറഞ്ഞു.
മുന്‍ എം.എല്‍.എ അയിഷാ പോറ്റിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 2020-2021ല്‍ അനുവദിച്ച 55 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ മന്ദിരം നിര്‍മ്മിച്ചത്.