ശാസ്ത്ര അഭിരുചി മെച്ചപ്പെടുത്താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കും

post


ശാസ്ത്ര സാങ്കേതിക രംഗത്ത് മികച്ച പ്രതിഭകളെ സൃഷ്ടിക്കുന്നതിനായി നൂതന ആശയങ്ങളിലൂടെ വിദ്യാര്‍ത്ഥികളുടെ ശാസ്ത്ര അഭിരുചി മെച്ചപ്പെടുത്താന്‍ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. പുത്തൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ എസ്.എസ്.കെ. ഫണ്ടില്‍ നിന്നും നിര്‍മ്മിച്ച ടിങ്കറിംഗ് ലാബിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ ഉന്നമനത്തിനായി ഉല്‍പാദനവര്‍ദ്ധനയും കാര്‍ഷികസമൃദ്ധിയും ലക്ഷ്യമാക്കിയുള്ള വിജ്ഞാനവ്യാപനത്തിന് സ്‌കില്‍ പാര്‍ക്കുകള്‍, ശാസ്ത്ര അഭിരുചി വളര്‍ത്തുന്നതിനുള്ള വിവിധ പരിപാടികള്‍ എന്നിവ സംഘടിപ്പിക്കുന്നതിന് ഇന്നവേഷന്‍ ഹബ് സയന്‍സ് ലൈബ്രറി, ശാസ്ത്ര സംബന്ധമായ പരീക്ഷണങ്ങള്‍ നടത്തുന്നതിന് ലാബുകള്‍ എന്നിവ സാധ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

സ്‌കൂളുകളില്‍ നല്‍കുന്ന ഉച്ച ഭക്ഷണത്തിന്റെ ഗുണമേ• ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായികുട്ടികള്‍ക്കൊപ്പം ഉച്ച ഭക്ഷണം കഴിച്ചണ് മന്ത്രി മടങ്ങിയത്.