75 പുതിയ സ്കൂളുകൾ കൂടി യാഥാർഥ്യമാവുന്നു

സംസ്ഥാന സര്‍ക്കാരിൻ്റെ ഒന്നാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ചു നടക്കുന്ന നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 75 സ്കൂള്‍ കെട്ടിടങ്ങൾ കൂടി നാളെ നാടിനു സമർപ്പിക്കും.
കിഫ്ബിയിൽ നിന്നും 5 കോടി രൂപ ചെലവഴിച്ചു നിർമ്മിച്ച 9 സ്കൂള്‍ കെട്ടിടങ്ങളും 3 കോടി ചെലവഴിച്ചു നിർമ്മിച്ച 16 സ്കൂള്‍ കെട്ടിടങ്ങളും ഒരു കോടി ചെലവഴിച്ച 15 സ്കൂള്‍ കെട്ടിടങ്ങളും ഇതിൽ ഉൾപ്പെടുന്നു. ബാക്കി 35 സ്കൂൾ കെട്ടിടങ്ങൾ പ്ലാൻ ഫണ്ടും എം.എൽ.എ ഫണ്ടും എസ്.എസ്.കെ ഫണ്ടും ഉപയോഗിച്ചാണ് നിർമ്മിച്ചിട്ടുള്ളത്. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ മികവിലേയ്ക്കുയരുന്നതോടെ എല്ലാ വിഭാഗം ജനങ്ങൾക്കും ഒരുപോലെ മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ ലഭ്യമാക്കാൻ നമുക്ക് സാധിക്കും.
ജനങ്ങൾക്ക് സർക്കാർ നൽകിയ ആ ഉറപ്പ് വിട്ടുവീഴ്ച കൂടാതെ പാലിക്കാൻ സാധിക്കുന്നു എന്നത് ഒരു വർഷം പൂർത്തിയാക്കുന്ന ഈ സന്ദർഭത്തിൽ അഭിമാനം പകരുന്ന നേട്ടമാണ്.