രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ കേരളത്തിൽ കാലാവർഷമെത്താൻ സാധ്യത

*29 ന് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത
തിരുവനന്തപുരം: തെക്കൻ അറബികടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിച്ചതിന്റെയും കേരള തീരത്തും തെക്ക് കിഴക്കൻ അറബികടലിലും മേഘങ്ങളുടെ സാന്നിധ്യം കൂടി വരുന്നതിന്റെയും ഫലമായി കേരളത്തിൽ അടുത്ത രണ്ട് -മൂന്ന് ദിവസത്തിനുള്ളിൽ കാലവർഷം എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്രം കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ കാറ്റിനും ഇടി മിന്നലോട് കൂടിയ വ്യാപകമായ മഴയ്ക്കും സാധ്യതയുണ്ട്. മെയ് 29 ന് സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്നും അറിയിപ്പിൽ പറയുന്നു.