തൊഴിലാളികള്‍ക്കായി കായിക മേള

post



ആലപ്പുഴ: ലോക തൊഴിലാളി ദിനമായ മെയ് ഒന്നിന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ അംഗീകൃത തൊഴില്‍ ശാലകളിലെ തൊഴിലാളികള്‍ക്കായി അത്‌ലറ്റിക്‌സ്, ബോള്‍ ബാഡ്മിന്റണ്‍, ഷട്ടില്‍ ബാഡ്മിന്റണ്‍ എന്നീയിനങ്ങളില്‍ മത്സരങ്ങള്‍ നടത്തുന്നു.

അത്‌ലറ്റിക്‌സില്‍ 100 മീറ്റര്‍, 200 മീറ്റര്‍, 400 മീറ്റര്‍, 800 മീറ്റര്‍, 1500 മീറ്റര്‍ മത്സരങ്ങളും, 4-100 മീറ്റര്‍ റിലേ, ഡിസ്‌ക്കസ് ത്രോ, ഷോട്ട് പുട്ട്, ലോംഗ് ജംപ്, ജാവലിന്‍ ത്രോ എന്നിവയാണുള്ളത്. അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ ആലപ്പുഴ എസ്.ഡി.വി. സ്‌കൂള്‍ ഗ്രൗണ്ടിലും ബോള്‍ ബാഡ്മിന്റണ്‍ മത്സരങ്ങള്‍ രാമവര്‍മ്മ ക്ലബ്ബിലും, ഷട്ടില്‍ ബാഡ്മിന്റണ്‍ ആലപ്പുഴ യുണൈറ്റഡ് ക്ലബ്ബിലുമാണ് നടക്കുന്നത്.

തൊഴിലാളികള്‍ ട്രേഡ് യൂണിയനുകളോ മാനേജ്‌മെന്റ് പ്രതിനിധികളോ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് സഹിതം പങ്കെടുക്കേണ്ട ഇനങ്ങള്‍ രേഖപ്പെടുത്തി ഏപ്രില്‍ 29ന് വൈകുന്നേരം  അഞ്ചിനകം സെക്രട്ടറി, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്്‌സ്, തത്തംപള്ളി പി.ഒ, ആലപ്പുഴ- 688005 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ നോരിട്ടോ നല്‍കണം. ഫോണ്‍: 0477- 2553090.