സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷം: നിറപകിട്ടേകാന്‍ ഷോര്‍ട്ട് വീഡിയോ മത്സരം

post



മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷ വേളയില്‍ മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഷോര്‍ട്ട് വീഡിയോ മത്സരം നടത്തുന്നു. തിരൂര്‍ ഗവ. ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മെയ് 10 മുതല്‍ 16 വരെ സംഘടിപ്പിക്കുന്ന 'എന്റെ കേരളം' മെഗാ പ്രദര്‍ശന വിപണനമേളയുടെ പ്രചരണാര്‍ഥമാണ് വീഡിയോ തയാറാക്കല്‍ മത്സരം. 'എന്റെ മലപ്പുറം' എന്ന വിഷയത്തിലാണ് മത്സരം. മലപ്പുറം ജില്ലയിലെ വികസന നേട്ടങ്ങളാണ് വീഡിയോ പ്രമേയം. മൂന്ന് മിനുട്ടില്‍ താഴെയുള്ള വീഡിയോകളാണ് മത്സരത്തിന് പരിഗണിക്കുക. ഒന്നാം സമ്മാനം നേടുന്നവര്‍ക്ക് 10,000 രൂപയും പ്രോത്സാഹന സമ്മാനമായി മൂന്ന് പേര്‍ക്ക് 3,000 രൂപയും നല്‍കും. പ്രായപരിധിയില്ലാതെ ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.  നിങ്ങള്‍ ചെയ്ത വീഡിയോ ഏപ്രില്‍ 30നകം സി.ഡിയിലോ/പെന്‍ഡ്രൈവിലോ ആക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍ ബി 3 ബ്ലോക്ക്, മലപ്പുറം,  പിന്‍ 676505 എന്ന വിലാസത്തില്‍ നേരിട്ടോ, തപാല്‍ വഴിയോ എത്തിക്കണം. ഫോണ്‍: 9744635237.