പഞ്ചഗുസ്തിയില്‍ ബലാബലം പരീക്ഷിച്ച് കലക്ടറും എ.ഡി.എമ്മും

post


കൊല്ലം: ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ റവന്യൂ ജീവനക്കാരുടെ കലോത്സവത്തിലെ കായിക മത്സരയിനങ്ങള്‍ കാണാനെത്തിയ ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീനും എ.ഡി.എം സാജിത ബീഗവും പഞ്ചഗുസ്തിയില്‍ ബലം പരീക്ഷിക്കാന്‍ കൈകോര്‍ത്തപ്പോള്‍ ആവേശഭരിതരായി കാണികള്‍. കായിക മത്സരങ്ങളുടെ ഭാഗമായി നടന്ന പഞ്ചഗുസ്തി സൗഹൃദ മത്സരത്തിലാണ് കലക്ടറും എ.ഡി.എമ്മും ‘കൈ കോര്‍ത്തത്.’
റവന്യൂ കലോത്സവത്തിന്റെ ചുമതലക്കാരായ കലക്ടറും എ.ഡി എമ്മും ഇടയ്‌ക്കൊന്ന് സൗഹൃദം ‘കൈവിട്ട്’ ബലം പിടിച്ചു. ആര്‍പ്പു വിളിച്ചാണ് മറ്റ് മത്സരാര്‍ത്ഥികള്‍ ആവേശം പകര്‍ന്നത്. ആവേശം കണ്ട് ഒരിഞ്ചുപോലും വിട്ടുകൊടുക്കാതെ കലക്ടറും എഡിഎമ്മും ഒപ്പത്തിനൊപ്പം നിന്നു.  കാണികളെ ആവേശത്തിലാക്കി പരസ്പരം കൈ കൊടുത്ത് സൗഹൃദം നിലനിറുത്തി മത്സരത്തിന് പര്യവസാനം.