അരൂര്‍ ഇളയപാടം കോളനി വികസനത്തിന് ഒരു കോടി രൂപ

ആലപ്പുഴ: അംബേദ്കര്‍ ഗ്രാമവികസന പദ്ധതി വഴി മുഖം മിനുക്കാനൊരുങ്ങി അരൂര്‍ ഇളയപാടം കോളനി. പട്ടികജാതി വികസന വകുപ്പിന്റെ പദ്ധതി വഴി ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് കോളനിയില്‍ നടപ്പാക്കുക.
90 ലധികം കുടുംബങ്ങളുടെ ദീര്‍ഘകാല ആവശ്യമായ റോഡും ഇതിന്റെ ഭാഗമായി യാഥാര്‍ത്ഥ്യമാകും. പദ്ധതിയുടെ ആദ്യഗഡുവായി 20 ലക്ഷം രൂപ കൈമാറിയിട്ടുണ്ട്. ജില്ലാ നിര്‍മിതി കേന്ദ്രത്തിനാണ് നിര്‍വഹണച്ചുമതല.
കോളനിയുടെ പൊതുവായ വികസനത്തിനൊപ്പം ഇവിടുത്തെ ജനങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടാനും പദ്ധതി ഉപകരിക്കുമെന്ന് ദലീമ ജോജോ എം.എല്‍.എ പറഞ്ഞു.