സൗര തേജസ്സോടെ 'അനർട്ട് സ്റ്റാൾ'

post


കണ്ണൂർ: കേരള സർക്കാറിന്റെ ഊർജ്ജ വകുപ്പിന് കീഴിലെ അക്ഷയോർജ്ജ വികസന സ്ഥാപനമായ അനർട്ടിന് സ്വീകാര്യതയേറുന്നു. എന്റെ കേരളം മെഗാ എക്‌സിബിഷനിലെ അനർട്ട് സ്റ്റാളിൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള സൗരോർജ്ജ പ്ലാന്റുകൾക്ക് സൗര തേജസ്സ് പദ്ധതി പ്രകാരം രജിസ്ട്രർ ചെയ്തത് 50 ഓളം പേർ. രണ്ട് മുതൽ മൂന്ന് കിലോ വാട്ട് വരെ ശേഷിയുള്ള പ്ലാന്റുകൾക്ക് 40 ശതമാനം സബ്‌സിഡിയും അതിനു മുകളിൽ പത്ത് കിലോ വാട്ട് ശേഷിയുള്ളവയ്ക്ക് 20 ശതമാനം സബ്‌സിഡിയുമാണ് നൽകുന്നത്. സ്റ്റാളിൽ നേരിട്ട് എത്താൻ കഴിയാത്തവർക്ക് www.buymysun.com വഴിയും രജിസ്റ്റർ ചെയ്യാം. 1180 രൂപയാണ് ഓൺലൈൻ രജിസ്‌ട്രേഷൻ ഫീസ്. കാർഷിക മേഖലയിൽ സൗരോർജ്ജ വൈദ്യുതി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ പദ്ധതികൾക്ക് 60 % സബ്‌സിഡിയും സ്വകാര്യ മേഖലയിലെ സൗരോർജ്ജ അധിഷ്ഠിത ചാർജിങ് സ്‌റ്റേഷനുകൾ സ്ഥാപിക്കുന്നതിനുള്ള സബ്‌സിഡിയും അനെർട്ട് നൽകുന്നുണ്ട്.