സ്പര്‍ശം 2022 കുഷ്ഠരോഗ പരിശോധന പരിപാടിക്ക് തുടക്കമായി

post



പാലക്കാട്‌: ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ജില്ലാ ലെപ്രസി യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ കുഷ്ഠരോഗ പരിശോധനയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ പുതുശ്ശേരി ചെല്ലന്‍കാവ് കോളനിയില്‍ നിര്‍വ്വഹിച്ചു. ജില്ലയിലെ 451 പട്ടികജാതി കോളനികളും 296 പട്ടിക വര്‍ഗ്ഗ കോളനികളിലുമാണ് ഊര്‍ജ്ജിത കുഷ്ഠരോഗ പരിശോധന നടത്തുന്നത്. എപ്രില്‍, മെയ്യ് മാസങ്ങളില്‍ ജില്ലയിലെ മുഴുവന്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗകുടുംബങ്ങളിലും ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കുഷ്ഠരോഗ പരിശോധന നടത്തും.