ശാസ്ത്ര പാർക്ക്: പഴയകടക്കൽ ഗവ.യു.പി സ്കൂളിൽ പ്രവർത്തനം തുടങ്ങി

post

മലപ്പുറം: സംസ്ഥാനത്തെ രണ്ടാമത്തെ ശാസ്ത്ര പാർക്ക് കരുവാരകുണ്ട് പഴയ കടയ്ക്കൽ ഗവ.യുപി സ്കൂളിൽ പ്രവർത്തനം തുടങ്ങി. കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ പാർക്ക് ഉദ്ഘാടനം ചെയ്തു. 


വിദ്യാർഥികളുടെ ശാസ്ത്ര അഭിരുചികൾ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒന്ന് മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലെ പാഠഭാഗങ്ങൾ ആസ്പദമാക്കിയാണ് പഴയ കടക്കൽ ജി.യു.പി സ്കൂളിൽ ശാസ്ത്ര പാർക്ക് ഒരുക്കിയിട്ടുള്ളത്. ലഘു പരീക്ഷണങ്ങൾക്കുതകുന്ന ചെറുതും വലുതുമായ ഒട്ടേറെ ഉപകരണങ്ങളും ഇതിനായി സജ്ജമാക്കിയിട്ടുണ്ട്. കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് ലക്ഷം രൂപ ചെലവിലാണ് പാർക്ക് ഒരുക്കിയിട്ടുള്ളത്. സംസ്ഥാനത്ത് പ്രൈമറി തലത്തിൽ ശാസ്ത്ര പരീക്ഷണ സൗകര്യം ഒരുക്കിയിട്ടുള്ള രണ്ട് വിദ്യാലയങ്ങളും മലപ്പുറത്താണ്. നിലമ്പൂർ ഉപജില്ലയിലെ താളിപ്പാടം ഗവ.യു.പി സ്കൂൾ, വണ്ടൂർ ഉപജില്ലയിലെ പഴയകടയ്ക്കൽ സ്കൂളിലുമാണ് സയൻസ് പാർക്കുള്ളത്. 


കുട്ടികൾക്ക് പ്രൈമറി തലം മുതൽ ശാസ്ത്ര തലങ്ങൾ തിരിച്ചറിയാനുള്ള അസരമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. പഴയകടയ്ക്കൽ സ്കൂളിന് അകത്തും പുറത്തുമായി നൂറിലേറെ ശാസ്ത്ര ഗവേഷണ ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. 


മൂന്ന് ക്ലാസ് മുറികൾ പൂർണമായും ശാസ്ത്ര പരീക്ഷണ ശാലയാക്കി മാറ്റി.വാന നിരീക്ഷണ സംവിധാനം ഉൾപ്പെടെ സജീകരിച്ചിട്ടുണ്ട്.പൊതു വിദ്യാലയങ്ങളില്‍ ശാസ്ത്ര വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്തുന്നതിനും ശാസ്ത്ര ചിന്തയും അന്വേഷണവും വിദ്യാര്‍ഥികളില്‍ വളര്‍ത്തുന്നതിനുമായാണു സ്‌കൂള്‍ ശാസ്ത്ര പാര്‍ക്ക് പദ്ധതി നടപ്പാക്കുന്നത്. 


പഴയകടയ്ക്കൽ സ്കൂളിന് അകത്തും പുറത്തുമായി നൂറിലേറെ ശാസ്ത്ര ഗവേഷണ ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്ത് അനുവദിച്ച രണ്ട് ലക്ഷം രൂപയ്ക്കാണ് വിപുലമായ ശാസ്ത്ര മൂല ഒരുക്കിയത്. 

വിദ്യാലയത്തിലെ ശാസ്ത്ര കൗതുകങ്ങൾ കാണാനും പരീക്ഷണങ്ങളിൽ ഏർപ്പെടാനും കുട്ടികൾ എത്തുന്നുണ്ട്. മൂന്ന് ക്ലാസ് മുറികൾ പൂർണമായും ശാസ്ത്ര പരീക്ഷണ ശാലയാക്കി മാറ്റി.വാന നിരീക്ഷണ സംവിധാനം ഉൾപ്പെടെ സജീകരിച്ചിട്ടുണ്ട്.പുറമെ നിന്നുള്ള വിദ്യാലയങ്ങളിലെ കുട്ടികൾക്കും ശാസ്ത്ര പരീക്ഷണ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താൻ അവസരം ഒരുക്കുമെന്ന് വിദ്യാലയ അധികൃതർ പറഞ്ഞു.