തദ്ദേശ ഉപതിരഞ്ഞെടുപ്പ്; സപ്ലിമെന്ററി വോട്ടര്‍ പട്ടിക 25ന്

post


ആലപ്പുഴ: ജില്ലയിലെ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിലെ 12-ാം ഡിവിഷനിലെയും (മണയ്ക്കാട്), മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെയും (പെരുംതുരുത്തി)  ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാര്‍ച്ച് 16ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയില്‍ ഉള്‍ക്കുറിപ്പുകള്‍ തിരുത്താനും പേര് ഉള്‍പ്പെടുത്താനും അവസരം.

അപേക്ഷകളും ആക്ഷേപങ്ങളും ഏപ്രില്‍ 11 മുതല്‍ 13 വരെ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ (പഞ്ചായത്ത് സെക്രട്ടറിമാര്‍) സ്വീകരിച്ച് ആവശ്യമായ നടപടി സ്വീകരിക്കും. ഏപ്രില്‍ 23ന് അപ്ഡേഷന്‍ പൂര്‍ത്തിയാക്കി ഏപ്രില്‍ 25ന് സപ്ലിമെന്ററി പട്ടിക പ്രസിദ്ധീകരിക്കും.