ഖാദി മേളയ്ക്ക് തുടക്കം കുറിച്ചു

മലപ്പുറം: വിഷു, റംസാന്‍ ആഘോഷങ്ങളോടനുബന്ധിച്ച് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ കീഴിലുള്ള ജില്ലയിലെ വില്‍പന കേന്ദ്രങ്ങളില്‍ ഖാദി മേള തുടങ്ങി. മേളയുടെ ജില്ലാതല ഉദ്ഘാടനം കോട്ടപ്പടി ഖാദി ഗ്രാമ സൗഭാഗ്യയിൽ പി. ഉബൈദുള്ള എം. എൽ.എ നിർവഹിച്ചു. മലപ്പുറം നഗരസഭ കൗൺസിലർ സുരേഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. മേളയുടെ ആദ്യ വില്പന ലീഡ് ബാങ്ക് ഓഫീസർ ആതിര നിർവഹിച്ചു.കേരള എക്സൈസ് സ്റ്റാഫ് അസോസ്സിയേഷൻ സംസ്ഥാന പ്രസിഡൻറ് കെ .രാമകൃഷ്ണൻ ആദ്യ വില്പന ഏറ്റുവാങ്ങി. മെയ് മൂന്ന് വരെ നടക്കുന്ന മേളയിൽ ഖാദി വസ്ത്രങ്ങൾക്ക് 20 ശതമാനം മുതൽ 30 ശതമാനം വരെ ഗവ: റിബേറ്റുണ്ടായിരിക്കും. ഖാദി സിൽക്ക് സാരികൾ, കോട്ടൻ സാരികൾ, കുപ്പടം മുണ്ടുകൾ, ഡബിൾ ദോത്തികൾ, ഉന്ന കിടക്കകൾ, തലയിണകൾ, ബെഡ്ഷീറ്റുകൾ ,നറുതേൻ, സോപ്പുകൾ. മറ്റു ഗ്രാമ വ്യവസായ ഉൽപ്പന്നങ്ങൾ എന്നിവയുടെ വിപുലമായ ശേഖരം ഖാദി ബോർഡിന്റെ വില്ലന കേന്ദ്രമായ കോട്ടപ്പടിയിലുള്ള ഖാദി ഗ്രാമ സൗഭാഗ്യയിലും ചങ്ങരംകുളം,എടപ്പാൾ ,വടക്കുംമുറി, താനൂർ എന്നിവടങ്ങളിലെ ഖാദി സൗഭാഗ്യകളിലും ഒരുക്കിയിട്ടുണ്ട്.