ഭവന സമുന്നതി പദ്ധതി: ബാധ്യതാരഹിത സർട്ടിഫിക്കറ്റ് വേണ്ട

സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ നടപ്പാക്കുന്ന ഭവനസമുന്നതി (2021-22) പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കുമ്പോൾ ബാധ്യതാ രഹിത സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന ഒഴിവാക്കി. ഇന്ന് (06 ഏപ്രിൽ) ചേർന്ന അടിയന്തര ഡയറക്ടർ ബോർഡ് യോഗത്തിന്റേതാണ് തീരുമാനം. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ 30 വരെ നീട്ടി.