'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിക്ക് മയ്യനാട് ഗ്രാമപഞ്ചായത്തില്‍ തുടക്കമായി

post

കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കി ഭക്ഷ്യ സ്വയംപര്യാപ്തത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിക്ക് മയ്യനാട് ഗ്രാമപഞ്ചായത്തില്‍  തുടക്കമായി. ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജവാബ് റഹ്മാന്‍ നിര്‍വഹിച്ചു. വാര്‍ഡ്തലത്തില്‍ കമ്മിറ്റി രൂപീകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഗ്രാമപഞ്ചായത്ത് അംഗം ഹലീമ അധ്യക്ഷയായ ചടങ്ങില്‍  ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീല, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് ലക്ഷ്മണന്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍  പങ്കെടുത്തു.