സംവരണ ആനുകൂല്യം: അര്‍ഹരായവര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

post



മലപ്പുറം: മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് തൊഴിലിനും വിദ്യാഭ്യാസത്തിനും 10 ശതമാനം സംവരണം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയതിനാല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നിയമനം ലഭിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികള്‍ ആനുകൂല്യത്തിന് അര്‍ഹരാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്കളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള നിശ്ചിത വിഭാഗങ്ങളില്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ വില്ലേജ് ഓഫീസറില്‍ താഴെയല്ലാത്ത റവന്യൂ അധികൃതരില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങി ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്കളില്‍ രജിസ്റ്റര്‍ ചെയ്യണം.


കേന്ദ്രസര്‍ക്കാര്‍, കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ  ഒഴിവുകളിലെ നിയമനത്തിന് സാക്ഷ്യപത്രം തഹസില്‍ദാറില്‍ താഴെയല്ലാത്ത റവന്യൂ അധികൃതര്‍ നല്‍കുന്ന സാക്ഷ്യപത്രം നിര്‍ബന്ധമാണ്. അര്‍ഹത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുന്ന ഉദ്യോഗാര്‍ത്ഥികളെ  മാത്രമേ സംവരണ ഒഴിവുകളിലേക്ക് പരിഗണിക്കുകയുള്ളൂവെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍:  0483 2734904.