ആരോഗ്യ സ്ഥാപനങ്ങള്‍ ജനസൗഹൃദമാക്കുക ലക്ഷ്യം: മന്ത്രി

post

*മെഡിക്കല്‍ കൗണ്‍സിലുകളുടെ വെബ്സൈറ്റ് മന്ത്രി വീണ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു

കേരളത്തിലെ എല്ലാ ആരോഗ്യസ്ഥാപനങ്ങളും ജനസൗഹൃദമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണാജോര്‍ജ് പറഞ്ഞു. മെഡിക്കല്‍ കൗണ്‍സിലുകളുടെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു. കാലത്തിനനുസരിച്ചുള്ള മാറ്റം കൗണ്‍സിലിന്റെ പ്രവര്‍ത്തനത്തിലുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ ബ്രാന്‍ഡായി അറിയപ്പെടുന്ന കേരളത്തിന്റെ ആരോഗ്യമേഖലയെ ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന സാഹചര്യമാണുള്ളത്. നമ്മുടെ ആരോഗ്യ സംവിധാനങ്ങളെ നൂതനവും സമകാലികവും ആക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് വകുപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്.

പുതിയ കൗണ്‍സില്‍ അംഗങ്ങള്‍ക്കുള്ള ഐഡി കാര്‍ഡ് വിതരണവും മന്ത്രി നടത്തി. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ് അധ്യക്ഷയായിരുന്നു. സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രാര്‍ ഗ്രാന്‍സി ടി.എസ്, മോഡേണ്‍ മെഡിസിന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോ.ഹരികുമാരന്‍ നായര്‍ ജി.എസ്, ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍ പ്രസിഡന്റ് ഡോ.ശ്രീകുമാര്‍ റ്റി.ഡി, ഹോമിയോപതിക് മെഡിസിന്‍ പ്രസിഡന്റ് ഡോ.സി സുന്ദരേശന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.