കെ- സ്‌കില്‍സ് ഉദ്ഘാടനം ചെയ്തു

post

അസാപ്പിന്റെ നേതൃത്വത്തില്‍ കെ-സ്‌കില്‍സ് സമ്പൂര്‍ണ നൈപുണ്യ വികസന പദ്ധതി ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ഉദ്ഘാടനം ചെയ്തു. അസാപ്പിന്റെ 2022 ആനുവല്‍ പരിശീലന കലണ്ടര്‍ പ്രകാശനം ചെയ്താണ് ഉദ്ഘാടനം നടത്തിയത്. കെ സ്‌കില്‍സിന്റെ പ്രാധാന്യത്തെപ്പറ്റിയും ഇപ്പോഴത്തെ തലമുറയ്ക്ക് അതിന്റെ ആവശ്യകത എന്നീവ സംബന്ധിച്ച്്് കലക്ടര്‍ സംസാരിച്ചു. പതിനഞ്ചിലധികം തൊഴില്‍ മേഖലകളിലായി നൂറിലധികം കോഴ്സുകളാണ് ഒരേസമയം ലോഞ്ച് ചെയ്യപ്പെടുന്നത്. ഐ. ടി, മീഡിയ, ഹെല്‍ത്ത് കെയര്‍, ലിംഗ്വിസ്റ്റിക്സ്, ബാങ്കിംഗ് തുടങ്ങിയ വിവിധ മേഖലകളിലെ ഹ്രസ്വകാല സ്‌കില്‍ കോഴ്സുകള്‍ യുവാക്കള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ നല്‍കുമെന്നും കലക്ടര്‍ പറഞ്ഞു. നൂറിലധികം കോഴ്സുകളുടെ സംക്ഷിപ്ത വിവരണവും, ജോലി സാധ്യതകളും, സമയക്രമവും കലണ്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്