ചിത്ര പ്രദർശനവുമായി ബഡ്സ് സ്കൂൾ വിദ്യാർഥികൾ

post

മലപ്പുറം: പുറത്തൂർ ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ പുറത്തൂർ ബഡ്സ് സ്കൂൾ വിദ്യാർഥികളുടെ ചിത്ര പ്രദർശനവും വിൽപനയും സംഘടിപ്പിച്ചു. നിറച്ചാർത്ത് എന്ന പേരിൽ ചമ്രവട്ടം സ്നേഹപാതയിൽ സംഘടിപ്പിച്ച പരിപാടി കായിക വകുപ്പ് മന്ത്രി വി. അബ്ദു റഹിമാൻ ഉദ്ഘാടനം ചെയതു. പുറത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ഒ ശ്രീനിവാസൻ അധ്യക്ഷനായി. കെ.ടി ജലീൽ എം.എൽ.എ, തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ധീൻ തുടങ്ങിയവർ പങ്കെടുത്തു. ചിത്രങ്ങൾ വരച്ച വിദ്യാർഥികളെയും രക്ഷിതാക്കളെയും പരിപാടിയിൽ ആദരിച്ചു.