വ്യാവസായിക പരിശീലന വകുപ്പ് തൊഴില്‍ മേള - സ്പെക്ട്രം-2022

പാലക്കാട് : വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മലമ്പുഴ ഗവ.ഐ.ടി.ഐയില്‍ മാര്‍ച്ച് 11 ന് ഉച്ചക്ക് രണ്ടിന് സ്പെക്ട്രം-2022 ജില്ലാ തൊഴില്‍ മേള സംഘടിപ്പിക്കും. സര്‍ക്കാര്‍/സ്വകാര്യ ഐ.ടി.ഐ. കളില്‍ നിന്നും തൊഴില്‍ പരിശീലനം നേടിയ ട്രെയ്നികളുടെ തൊഴില്‍ സാധ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് വ്യാവസായിക പരിശീലന വകുപ്പിന്റെ നേതൃത്വത്തില്‍ ജോബ് ഫെയര്‍ മേള സംഘടിപ്പിക്കുന്നത്.സര്‍ക്കാര്‍-സ്വകാര്യ ഐ.ടി.ഐകളില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയുള്ള തൊഴില്‍ മേളയില്‍ കേരളത്തിനകത്തും പുറത്തുനിന്നുമായി അന്‍പതിലധികം കമ്പനികളും ആയിരത്തിലധികം ഉദ്യോഗാര്‍ഥികളും പങ്കെടുക്കും. ഉദ്യോഗാര്‍ത്ഥികള്‍ www.spectrumjobs.org എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. പങ്കെടുക്കാന്‍ താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ 11 ന് രാവിലെ 9 ന് മലമ്പുഴ ഗവ. ഐ.ടി.ഐ യില്‍ എത്തിച്ചേരണം.ഫോണ്‍-0491-2815161, 9447597680, 7907167054