സ്പോര്‍ട്സ് ആയുര്‍വേദ റിസര്‍ച്ച് സെല്ല് നിര്‍മ്മിക്കാന്‍ സ്ഥലം കൈമാറി

post

ഇടുക്കി: ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ സ്പോര്‍ട്സ് ആയുര്‍വേദ റിസര്‍ച്ച് സെല്ലിന് (സാര്‍ക്ക്) കെട്ടിടം നിര്‍മ്മിക്കുവാന്‍  റവന്യു വകുപ്പിന്റെ അധീനതയിലുള്ള 43.24 സെന്റ് സര്‍ക്കാര്‍ പുറം പോക്ക് ഭൂമി ഭാരതീയ ചികിത്സ വകുപ്പിനു കൈമാറി. തൊടുപുഴ ലാന്‍ഡ് റവന്യു തഹസില്‍ദാര്‍ ദീപ പി. കെ യാണ് ഭാരതീയ ചികിത്സാ വകുപ്പ് ഇടുക്കി ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ പി ശുഭക്ക് രേഖകള്‍ ഔദ്യോഗീകമായി കൈമാറിയത്.  തൊടുപുഴ ജില്ല ആയുര്‍വേദ ആശുപത്രിയില്‍ സംഘടിപ്പിച്ച  യോഗത്തില്‍ ആയിരുന്നു വസ്തു കൈമാറ്റം.

ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യു വകുപ്പില്‍ നിലനിര്‍ത്തി കൊണ്ട് സേവന വകുപ്പുകള്‍ തമ്മിലുള്ള ഭൂമി കൈമാറ്റ വ്യവസ്ഥകള്‍ക്കും മറ്റു നിബന്ധനകള്‍ക്കും വിധയമായാണ് ഭാരതീയ ചികിത്സ വകുപ്പിനു ഭൂമി കൈമാറിയത്. ജില്ല ആയുര്‍വേദ ആശുപത്രിക്ക് സമീപമുള്ളസര്‍ക്കാര്‍ പുറംപോക്ക് ഭൂമിയാണ് കൈമാറിയത്. തൊടുപുഴ ലാന്‍ഡ് റവന്യു തഹസില്‍ദാര്‍  ദീപ പി.കെ ഔദ്യോഗിക രേഖകള്‍ കൈമാറി കൊണ്ട് വസ്തുവിന്റെ സംരക്ഷണ നടപടികള്‍ വിശദീകരിച്ചു.