വനിതാദിനം: വനിതകള്‍ക്കായി ട്രക്കിംഗ് സംഘടിപ്പിക്കുന്നു

post


വയനാട്: അന്താരാഷ്ട്ര വനിതാദിന വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ടൂറിസം വകുപ്പും ചേര്‍ന്ന് വനിതകള്‍ക്കായി ചീങ്ങേരി മലയില്‍ സൗജന്യമായി ട്രക്കിംഗ് സംഘടിപ്പിക്കുന്നു. മാര്‍ച്ച് 6 ന് രാവിലെ 6 മുതല്‍ വൈകീട്ട് 9 വരെയും വൈകീട്ട് 3.30 മുതല്‍ 6 വരെയുമാണ് ട്രക്കിംഗ്. വനിതകള്‍ക്കും കുടുംബങ്ങള്‍ക്കും പ്രവേശനം സൗജന്യമായിരിക്കും. വനിതാദിനമായ മാര്‍ച്ച് 8 ന് ജില്ലയിലെ ഡി.ടി.പി.സിയ്ക്ക് കീഴിലുളള ടൂറിസം കേന്ദ്രങ്ങളില്‍ വനിതകള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്നും ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു.