വജ്ര ജൂബിലി ഫെലോഷിപ്പ്: പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തില്‍ വിവിധ കലകളില്‍ സൗജന്യ പരിശീലനം

post


പാലക്കാട്: സാംസ്‌കാരികവകുപ്പ്, തദ്ദേശസ്വയംഭരണവകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പഞ്ചായത്തുകളില്‍ വജ്രജൂബിലി ഫെലോഷിപ്പ് പരിപാടിയില്‍ ഉള്‍പ്പെടുത്തി മോഹിനിയാട്ടം, കര്‍ണാടിക് സംഗീതം, ഓട്ടന്‍തുള്ളല്‍, തോല്‍പ്പാവക്കൂത്ത്, മാര്‍ഗംകളി, ഒപ്പന, മ്യൂറല്‍ പെയിന്റിംഗ് എന്നിവയില്‍ സൗജന്യ പരിശീലനം നല്‍കും. താത്പര്യമുള്ളവര്‍ പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ മാര്‍ച്ച് 15നകം അപേക്ഷ നല്‍കണം. ഫോണ്‍: 04662 212254, 9847701864 ഇ-മെയില്‍: bdopattambi@gmail.com