ലൈഫ്: ചോക്കാട് നെല്ലിയാംപാടം ആദിവാസി കോളനിയില്‍ വീടുകളുടെ നിര്‍മാണം തുടങ്ങി

post


മലപ്പുറം: ചോക്കാട് നെല്ലിയാംപാടം ആദിവാസി കോളനിയുടെ മുഖച്ഛായ മാറ്റി ലൈഫ് ഭവന പദ്ധതി. ജീര്‍ണാവസ്ഥയിലായിരുന്ന മൂന്ന് വീടുകള്‍ പൂര്‍ണമായും രണ്ട് വീടുകളുടെ പുനരുദ്ധാരണവുമാണ് കോളനിയില്‍ നടത്തുന്നത്. കോളനിയിലെ കൃഷ്ണന്‍, നീലി, മാധവി എന്നിവരുടെ വീടുകളാണ് ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊളിച്ച് മാറ്റി പുതിയ വീടുകള്‍ നിര്‍മിക്കുന്നത്.


ഈ വീടുകളുടെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചു.  ഐ.ടി.ഡി.പി, ഗ്രാമ പഞ്ചായത്തുകള്‍ മുഖേനെ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി അമ്മിണി, ചന്ദ്രിക എന്നിവരുടെ വീടുകളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇരു വീടുകളുടെയും ജനലും വാതിലുകളും മാറ്റുകയും ചുമരുകള്‍ തേച്ച് തറയില്‍ ടൈല്‍ പതിക്കുകയും ചെയ്തിട്ടുണ്ട്. പുതിയ വീടുകളുടെ നിര്‍മാണവും പൂര്‍ത്തീകരിക്കുന്നതോടെ മണ്‍ തറകളില്‍ കഴിഞ്ഞിരുന്ന കോളനിക്കാരുടെ വീടുകളും കാലത്തിനൊപ്പം മാറുകയാണ്.