തിരൂര്‍ ജില്ലാ ആശുപത്രിയെ സൂപ്പര്‍ സപെഷ്യാലിറ്റി പദവിലേക്ക് ഉയര്‍ത്തും

മലപ്പുറം:നൂതന ചികിത്സാ സൗകര്യങ്ങളുള്ള തിരൂര്‍ ജില്ലാ ആശുപത്രിയെ സൂപ്പര്‍ സപെഷ്യാലിറ്റി പദവിലേക്ക് ഉയര്‍ത്തുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന് പറഞ്ഞു. ദേശീയ ബധിരതാ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി തിരൂര്‍ ജില്ലാ ആശുപത്രിയില്‍ സജ്ജീകരിച്ച നൂതന കേള്‍വി ബേര യൂണിറ്റ് ഉദ്ഘാടനവും ശ്രവണ സഹായി വിതരണവും തിരൂര്‍ സാംസ്കാരിക സമുച്ചയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് കാലഘട്ടത്തില്‍ ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ ഉതകുംവിധം പ്രവര്‍ത്തിക്കാന്‍ ആരോഗ്യവിഭാഗത്തിന് കഴിഞ്ഞത് കേരളത്തിന്റെ മേന്മയയാണെന്ന് മന്ത്രി പറഞ്ഞു. കുറുക്കോളി മൊയ്തീന് എം.എല്‍.എ അധ്യക്ഷനായി. ശ്രവണ സഹായ വിതരണം ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ നസീബ അസീസ് നിര്‍വഹിച്ചു.