മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റുമാരെ നിയമിക്കുന്നു

post


ആലപ്പുഴ:  ചമ്പക്കുളം ബ്ലോക്കില്‍  ആര്‍.കെ.ഐ- ഇ.ഡി.പി പദ്ധതിയില്‍ മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റുമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കുടുംബശ്രീ അംഗമോ കുടുംബാംഗമോ ആയിരിക്കണം. പ്രായം 25നും 45നും മധ്യേ. വിദ്യാഭ്യാസ യോഗ്യത- പ്ലസ് ടൂ. ചമ്പക്കുളം ബ്ലോക്ക് പരിധിയിലെ സ്ഥിര താമസക്കാരായിരിക്കണം. വെള്ള കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് എന്നിവ സഹിതം മാര്‍ച്ച് 14ന് വൈകുന്നേരം അഞ്ചിനു മുന്‍പ് ആലപ്പുഴ ജില്ലാ കുടുംബശ്രീ മിഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം.