ജപ്തി നടപടി ഒഴിവാക്കാന്‍ മലപ്പുറത്ത് ബാങ്ക് അദാലത്ത്

post

മലപ്പുറം: ബാങ്ക് വായ്പ ജപ്തി നടപടികള്‍ ഒഴിവാക്കാന്‍ ജില്ലാ ഭരണകൂടം റവന്യു റിക്കവറി ബാങ്ക് അദാലത്ത് നടത്തുന്നു. മാര്‍ച്ച് എട്ട്, ഒന്‍പത് തീയതികളിലായി ജില്ലയുടെ വിവിധ മേഖലകളിലായാണ് അദാലത്ത്. മാര്‍ച്ച് എട്ടിന് തിരൂര്‍ താലൂക്കിലുള്ളവര്‍ക്കായി താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലും മാര്‍ച്ച് ഒന്‍പതിന്  തിരൂര്‍, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോണ്‍ഫറന്‍സ് ഹാളുകളിലുമായി രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ അദാലത്ത് നടത്തും. പൊന്നാനി താലൂക്കിലെ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ മാര്‍ച്ച് എട്ടിനാണ് അദാലത്ത്.

പൊന്നാനി സിവില്‍  സ്‌റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയും റവന്യു റിക്കവറി ബാങ്ക് അദാലത്ത് നടത്തും. നിലമ്പൂര്‍ താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളിലാണ് മാര്‍ച്ച് എട്ടിന് അദാലത്ത്. തിരൂരങ്ങാടി താലൂക്കിലെ ബാങ്ക് അദാലത്ത് മാര്‍ച്ച് എട്ടിന് വേങ്ങര, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളുകളിലായി നടക്കും. പൊന്നാട് ഓമാനൂര്‍ തഹ് ലീമുല്‍ ഇസ്‌ലാം മദ്രസയില്‍ മാര്‍ച്ച് എട്ടിനും കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തില്‍ മാര്‍ച്ച് ഒന്‍പതിനും കൊണ്ടോട്ടി താലൂക്കിലെ അദാലത്ത് നടത്തും. മാര്‍ച്ച് എട്ടിനും ഒന്‍പതിനുമായി പെരിന്തല്‍മണ്ണ താലൂക്ക് ഓഫീസ് അദാലത്തിന് വേദിയാകും. മലപ്പുറം ബ്ലോക്ക് കോണ്‍ഫറന്‍സ് ഹാളില്‍ മാര്‍ച്ച് എട്ടിനും അരീക്കോട് ബ്ലോക്ക് കമ്യൂണിറ്റി ഹാളില്‍ മാര്‍ച്ച് ഒന്‍പതിനും അദാലത്ത് സംഘടിപ്പിക്കും. വിശദവിവരങ്ങള്‍ ബാങ്കുകളിലും വില്ലേജ് ഓഫീസുകളിലും ലഭിക്കും. അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാകലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അറിയിച്ചു.