ജനമനസ്സറിയാന്‍ വയനാട് ജില്ലാപഞ്ചായത്ത്; പഞ്ചവത്സര പദ്ധതിക്ക് ആശയങ്ങള്‍ നല്‍കാം

വയനാട്: ജില്ലയുടെ വികസന- ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ജനമനസ്സറിയുന്നതിന് വയനാട് ജില്ലാ പഞ്ചായത്ത്. അടുത്ത അഞ്ച് വര്‍ഷം ജില്ലയില്‍ നടപ്പാക്കേണ്ട പദ്ധതികള്‍ സംബന്ധിച്ചാണ് വിവിധ മേഖലകളിലെ വിദഗ്ധരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും വികസന- ക്ഷേമ ആശയങ്ങള്‍ ക്ഷണിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ 2022-2027 പഞ്ചവത്സര പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി വിവിധ മേഖലകളിലെ വികസനം, സ്ത്രീകള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍ എന്നിവരുടെ ക്ഷേമം സംബന്ധിച്ചെല്ലാം ആശയങ്ങള്‍ നല്‍കാം. വിഷയ മേഖലയിലെ വിദഗ്ധര്‍ക്കും പൊതുജനങ്ങള്‍ക്കും വാട്‌സ് ആപ്പ് /ഇ മെയില്‍ /തപാല്‍ മുഖേന ആശയങ്ങള്‍ ജില്ലാ പഞ്ചായത്തിന് ലഭ്യമാക്കാമെന്ന് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അറിയിച്ചു.
നിര്‍ദ്ദേശങ്ങള്‍ മാര്‍ച്ച് 8 നകം ലഭ്യമാക്കണം. തുടര്‍ന്ന് തത്പര കക്ഷികളും വിദഗ്ധരും പങ്കെടുക്കുന്ന ചര്‍ച്ചയിലൂടെ ആശയങ്ങള്‍ സമന്വയിപ്പിച്ച് പദ്ധതി തയ്യാറാക്കും. പൊതു ജനപങ്കാളിത്തം ഉറപ്പു വരുത്തിയും പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചും സാധ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കാനാണ് ജില്ലാ പഞ്ചായത്ത് ഈ ഉദ്യമത്തിലൂടെ ശ്രമിക്കുന്നത്. 8281040062 എന്ന വാട്‌സാപ് നമ്പറിലോ plandpwynd@gmail.com എന്ന ഇ-മെയിലിലോ ജില്ലാ പഞ്ചായത്ത് ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കല്‍പ്പറ്റ നോര്‍ത്ത്, വയനാട് എന്ന വിലാസത്തിലോ പദ്ധതി നിര്‍ദ്ദേശങ്ങള്‍ അയയ്ക്കാം.