സ്‌കൂള്‍ കെട്ടിട നിര്‍മാണത്തിന് രണ്ടു കോടി രൂപയുടെ ഭരണാനുമതി

post


ആലപ്പുഴ: കായംകുളം നിയോജകമണ്ഡലത്തില്‍ രണ്ടു സ്‌കൂളുകള്‍ക്ക് പുതിയ കെട്ടിട നിര്‍മാണത്തിനായി രണ്ടു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി യു. പ്രതിഭ എം.എല്‍.എ അറിയിച്ചു.

ഗവണ്‍മെന്‍റ് ടൗണ്‍ യു.പി.എസിനും കരീലക്കുളങ്ങര യു.പി.എസിനുമായി ഒരു കോടി രൂപയും ചെട്ടികുളങ്ങര തെക്കേക്കര ഗവണ്‍മെന്‍റ് യു.പി.എസിന് ഒരു കോടി രൂപയുമാണ് പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിന്നും അനുവദിച്ചത്. തദ്ദേശസ്വയംഭരണ വകുപ്പിനാണ് നിര്‍മാണച്ചുമതല.