മൊബൈല്‍ ജേണലിസത്തില്‍ പരിശീലനം

post

മലപ്പുറം: മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും മലപ്പുറം പ്രസ് ക്ലബും ചേര്‍ന്ന് മൊബൈല്‍ ജേണലിസത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. മാര്‍ച്ച് 15ന് ഹോട്ടല്‍ വുഡ്‌ബൈനിലാണ് ഒരു ദിവസത്തെ പരിശീലന പരിപാടി. മാധ്യമ പ്രവര്‍ത്തകരെ കൂടാതെ ജേണലിസം വിദ്യാര്‍ഥികള്‍ക്കും പരിശീലന പരിപാടിയില്‍ പങ്കെടുക്കാം. ഒരു റിപ്പോര്‍ട്ടര്‍ക്ക് ഒരേ സമയം ക്യാമറ പേഴ്സണും സൗണ്ട് എഞ്ചിനീയറും ഡി. എസ്. എന്‍. ജി കണ്‍ട്രോളറും ബ്രോഡ്കാസ്റ്ററും ആവാന്‍ കഴിയുന്നു എന്നതാണ് മൊബൈല്‍ ജേണലിസത്തിന്റെ സാധ്യത. എഡിറ്റിങ്, ഗ്രാഫിക്‌സ്, ടെക്സ്റ്റ്, ഇമേജ്, ഓഡിയോ എന്നിവ ചേര്‍ക്കുന്നതിനുമുള്ള പ്രാഥമികമായ അറിവ് പരിശീലനത്തില്‍ നിന്ന് ലഭിക്കും. ഓരോ സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താവും ജേണലിസ്റ്റുകളായി മാറുന്ന പുതിയ കാലത്ത് നിങ്ങളെ പരിശീലിപ്പിക്കാന്‍ ഈ രംഗത്തെ വിദഗ്ധരാണ് പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കുന്നത്.

മോജോയ്ക്ക് ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങള്‍, സോഫ്റ്റ് വെയര്‍ എന്നിവയിലും പ്രത്യേക പരിശീലനം നല്‍കും. പ്രശസ്ത മോജോ ട്രെയിനര്‍ സുനില്‍ പ്രഭാകര്‍, ജില്ലയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0483 2734387ല്‍ വിളിക്കുക. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ diomlpm2@gmail.com എന്ന മെയിലില്‍ പേര്, വിലാസം, ബയോഡാറ്റ എന്നിവ മാര്‍ച്ച് 10 നകം അയച്ച് രജിസ്റ്റര്‍ ചെയ്യണം. അയക്കുന്നവര്‍ സബ്ജക്ട് ലൈനില്‍ മോജോ പരിശീലനത്തിനുള്ള അപേക്ഷ എന്നു പ്രത്യേകം രേഖപ്പെടുത്തണം.