എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്‌ട്രേഷന്‍ പുതുക്കാം

post


കൊട്ടാരക്കര ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത് യഥാസമയം പുതുക്കാന്‍ കഴിയാത്തവര്‍ക്ക്  ( രജിസ്‌ട്രേഷന്‍ ഐഡന്റിറ്റി കാര്‍ഡില്‍ പുതുക്കേണ്ടുന്ന മാസം 10/1999 മുതല്‍ 06/2021 വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക്) സീനിയോറിറ്റി നിലനിര്‍ത്തിക്കൊണ്ട് ഫെബ്രുവരി 21 മുതല്‍ ഏപ്രില്‍ 30 വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ പുതുക്കാന്‍ അവസരമുണ്ടാകും. 


www.eemployment.kerala.gov.in  ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഹോം പേജില്‍ നല്‍കിയിട്ടുള്ള റിന്യൂവല്‍-സ്‌പെഷ്യല്‍ റിന്യൂവല്‍ ഓപ്ഷന്‍, വകുപ്പിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍, സ്മാര്‍ട്ട്‌ഫോണ്‍ എന്നിവ മുഖേന രജിസ്‌ട്രേഷന്‍ പുതുക്കാം. ഉദ്യോഗാര്‍ഥികള്‍ക്ക് ഓഫീസില്‍ നേരിട്ട് ഹാജരായും പുതുക്കാം. ജോലി ലഭിച്ച് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് യഥാസമയം രജിസ്റ്റര്‍ ചെയ്ത് സീനിയോറിറ്റി നിലനിര്‍ത്താന്‍ കഴിയാത്തവര്‍ക്കും ആനുകൂല്യം ലഭിക്കും. ഫോണ്‍:0474 2457212.