കണ്ണമംഗലം ബഡ്‌സ് സ്‌കൂള്‍ കെട്ടിട നിര്‍മാണത്തിന് തുടക്കം

post


മലപ്പുറം:  കണ്ണമംഗലം പഞ്ചായത്ത്  നിര്‍മിക്കുന്ന ബഡ്‌സ് സ്‌കൂളിന്റെ നിര്‍മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. അത്യാധുനിക  സൗകര്യങ്ങളോടെ നിര്‍മിക്കുന്ന കെട്ടിടത്തില്‍  ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് കൂടുതല്‍ പരിചരണവും ശ്രദ്ധയും ലഭിക്കും. സ്‌കൂളിന്റെ ആദ്യഘട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി പഞ്ചായത്ത് 10,12,200 രൂപയും വേങ്ങര ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപയും നീക്കിവച്ചിട്ടുണ്ട്. നിർമാണോദ്ഘാടനം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെന്‍സിറ  നിര്‍വഹിച്ചു.