തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിവിധ മത്സരങ്ങളില്‍ പങ്കെടുക്കാം

post


പാലക്കാട്: ദേശീയ സമ്മതിദായക ദിനാഘോഷത്തിന്റെ ഭാഗമായി ഓരോ വോട്ടിന്റെയും പ്രാധാന്യം പൊതുജനങ്ങള്‍ക്ക് അറിയിക്കുന്നതിന് 'എന്റെ വോട്ട് എന്റെ ഭാവി - ഒരു വോട്ടിന്റെ ശക്തി' എന്ന വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓണ്‍ലൈനായി  വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.  ക്വിസ്, ഗാനരചന, വീഡിയോ നിര്‍മ്മാണം, പോസ്റ്റര്‍ ഡിസൈനിംഗ്, മുദ്രാവാക്യ രചന എന്നീ അഞ്ച് വിഭാഗത്തിലാണ് മത്സരം നടക്കുക. അമച്വര്‍, പ്രൊഫെഷണല്‍, സ്ഥാപനങ്ങള്‍ എന്നിങ്ങനെ മൂന്ന് കാറ്റഗറിയിലാണ് മത്സരം. മത്സരിക്കുന്നതിന്  പ്രായ പരിധിയില്ല.

സ്‌കൂളുകള്‍, കോളജുകള്‍, സര്‍വ്വകലാശാലകള്‍, കേന്ദ്ര/സംസ്ഥാന നിയമാനുസൃതമായി രജിസ്റ്റര്‍ ചെയ്ത വിവിധ സംഘടനകള്‍/സ്ഥാപനങ്ങള്‍ എന്നിവയ്ക്ക്  സ്ഥാപന വിഭാഗത്തില്‍ മത്സരിക്കാം. വിശദവിവരങ്ങള്‍  https://ecisveep.nic.in/contest/ ല്‍ ലഭിക്കും. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ വെബ് സൈറ്റില്‍ പേര്, വിലാസം, ഫോണ്‍ നമ്പര്‍, പങ്കെടുക്കുന്ന ഇനത്തിലെ (ക്വിസ്  മത്സരം ഒഴികെ) സ്വന്തം സൃഷ്ടി സംബന്ധിച്ച് ചെറു വിവരണം  സഹിതം രജിസ്റ്റര്‍ ചെയ്യണം. മത്സരയിനം, പങ്കെടുക്കുന്ന കാറ്റഗറി എന്നിവ വിഷയത്തില്‍ സൂചിപ്പിച്ച് voter-contest@eci.gov.in ല്‍ മാര്‍ച്ച 15 നകം അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ - 0491-2505160, 9961465654