സംസ്ഥാനത്തെ മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി പെരുമ്പടപ്പിന്

മലപ്പുറം: സംസ്ഥാനത്തെ മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ചു.2020 -21 സാമ്പത്തിക വർഷത്തെ മികച്ച പ്രവർത്തനത്തിനാണ് അവാർഡ് ലഭിച്ചിരിക്കുന്നത്. പദ്ധതി നിർവഹണത്തിൽ വർഷങ്ങളായി നൂറു ശതമാനം കൈവരിക്കുകയും സുസ്ഥിര വികസനം കൈവരിക്കുന്നതിന് ആവശ്യമായ മണ്ണ് ജല സംരക്ഷണ പ്രവൃത്തികൾ, കോൾ മേഖല അടക്കമുള്ള കൃഷി മേഖലയിലെ ഇടപെടലുകൾ , ഭവന പദ്ധതികൾ , ജൈവ വൈവിധ്യ സംരക്ഷണം , വനിതാ സ്വയം തൊഴിൽ പദ്ധതികൾ, വനിതാ ശാക്തീകരണം , ബാലിക -ശിശു സംരക്ഷണ പദ്ധതികൾ , ഭിന്നശേഷി - വയോജന സംരക്ഷണ പദ്ധതികൾ , ഐ എസ് ഒ പദവിയോടെയുള്ള ഗുഡ് ഗവേൺസ് അടക്കമുള്ള സംവിധാനങ്ങൾ കാര്യക്ഷമതയോടെയും സമയബന്ധിതമായും നടപ്പാക്കിയതിനാണ് അവാർഡ് നേടിയത്. ജില്ലാ, സംസ്ഥാന തല പരിശോധനക്കൊടുവിലാണ് അവാർഡ് ലഭിച്ചത്.