ആലത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ വേനല്‍ക്കാല പച്ചക്കറി കൃഷിക്ക് തുടക്കം

പാലക്കാട് : ആലത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ വേനല്‍ക്കാല പച്ചക്കറി കൃഷിക്ക് തുടക്കമായി. കെ.ഡി. പ്രസേനന്‍ എം.എല്‍.എ. ഉദ്ഘാടനം നിര്‍വഹിച്ചു. ഭാരതീയ പ്രകൃതികൃഷി പദ്ധതിയുടെ ഭാഗമായി 60 കര്‍ഷകരുടെ 10 ഏക്കര്‍ കൃഷിയിടത്തിലാണ് വേനല്‍ക്കാല പച്ചക്കറി കൃഷി ആരംഭിക്കുന്നത്. വെള്ളരി, ചീര , പയര്‍ ,കുമ്പളം, മത്തന്‍, പാവല്‍ , പടവലം, എന്നീ വിളകളാണ് കൃഷി ചെയ്യുക.
ആലത്തൂര്‍ , വെങ്ങാന്നൂര്‍ , കാട്ടുശ്ശേരി , കുമ്പളക്കോട് പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് മൂന്ന് ക്ലസ്റ്ററുകളിലായാണ് ജൈവകൃഷി ഇറക്കുന്നത്. കൃഷിവകുപ്പിന്റെ പച്ചക്കറി വികസനപദ്ധതിയുടെ ഭാഗമായി ഒരു ഹെക്ടറിന് 20000 രൂപയുടെ ധനസഹായവും കര്‍ഷകര്‍ക്ക് ലഭിക്കും.
വേനല്‍ക്കാല പച്ചക്കറിക്കൃഷിയിറക്കുന്ന കര്‍ഷകര്‍ക്ക് വൃക്ഷായുര്‍വേദ കഷായം, പഞ്ചഗവ്യം, ഫിഷ്അമിനോആസിഡ് എന്നീ ജൈവവളക്കൂട്ടുകളും പരിപാടിയില്‍ വിതരണം ചെയ്തു. ആലത്തൂര്‍ കൃഷിഭവനിലെ വിളആരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വേനല്‍ക്കാലത്ത് പച്ചക്കറിക്കൃഷിയിറക്കുന്നതിനാ